
കൊല്ലം: ശ്രീനാരായണ ഗുരുദേവൻ ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ
ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. ഗുരുദേവ ദർശനത്തിന് ഇന്നത്തെ കാലത്ത് കൂടുതൽ പ്രസക്തിയുണ്ട്. ഓപ്പറേഷൻ
തൂഫാന് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൂടുതൽ പിന്തുണ
നൽകുന്നത് സ്ത്രീകളാണ്. ജീവിതമാണ് ലഹരിയെന്ന് പുതു തലമുറ തിരിച്ചറിയണം.
സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ലഹരി പ്രവർത്തനങ്ങൾ തടയാൻ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി യോഗം ചേരും. തൂഫാൻ വാരിയർ ബാഡ്ജ് കൊല്ലം എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ലൈജുവിനെ മന്ത്രി അണിയിച്ചു.
വിഷ്ണു മോഹൻ എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എ.കെ.ഹഫീസ്, ഡെപ്യുട്ടി മേയർ ഡോ. ഉദയ സുകുമാരൻ, വാർഡ് കൗൺസിലർ ടി.ഷൈനി, നർക്കോട്ടിക് സെൽ എ.സി.പി
റോബർട്ട് ജോണി, ഡെപ്യൂുട്ടി എക്സൈസ് കമ്മിഷണർ ബി.എൽ.ഷിബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ജെ.അർച്ചന, ആർ.ഡി.സി ചെയർമാൻ അനൂപ് ശങ്കർ, ലഹരി
ബോധവത്കരണ സെൽ കോ -ഓർഡിനേറ്റർ ഡോ. പി.എസ്.പ്രീത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |