ചവറ: അന്തരിച്ച ചവറ മുൻ എം.എൽ.എ വിജയൻപിളളയുടെ സ്മരണാർത്ഥമുള്ള വിജയൻപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാസംഗമം 16ന് രാവിലെ 10.30 ന് ചവറ മടപ്പളളി എം.എസ്.എൻ ഐ.എം.ടി കോളേജിൽ നടക്കും. പ്രഭാഷകൻ വി.കെ. സുരേഷ് ബാബു നയിക്കുന്ന മോട്ടിവേഷൻ ക്ലാസോടെ ചടങ്ങുകൾ ആരംഭിക്കും. എം.എസ്.എൻ ട്രസ്റ്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നേരിട്ട് കോളേജിലേക്ക് എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും രാവിലെ 10ന്ചവറ ബസ് സ്റ്റാൻഡിന് സമീപം കരീംസ് ആർക്കേഡിന് മുന്നിൽ നിന്ന് എം.എസ്.എൻ ഐ.എം.ടി കോളേജിന്റെ വാഹനസൗകര്യവും പരിപാടിക്ക് ശേഷം തിരികെ ചവറയിലേക്ക് വാഹനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. സുജിത് വിജയൻപിളള അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |