
കൊല്ലം: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം ചാപ്ടറിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണവും പുഷ്പചക്ര സമർപ്പണവും ഇന്ന് രാവിലെ 10ന് പരവൂർ മഞ്ചാടിമുക്ക് അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ നടക്കും. റിട്ട. ഹോണററി എച്ച്.എഫ്.എൽ എസ്.സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്യും. വിരമിച്ച സൈനികനായ എൻ.പുരുഷോത്തമനെയും കെ.എസ്.ഇ.എൽ കൊല്ലം താലൂക്ക് സെക്രട്ടറി കെ.ശരത്ത് ചന്ദ്രൻ പിള്ളയെയും യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ആദരിക്കുമെന്ന് ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |