
കൊല്ലം: ഇന്ത്യ ഭരിക്കുന്ന കപട ദേശീയവാദികളുടെ ധാർഷ്ട്യം ഇന്ത്യൻ യുവതയുടെ മുന്നിൽ ചീട്ടുകൊട്ടാരമായി തകർന്നടിഞ്ഞെന്ന് എൻ.സി.പി (എസ്.പി) ജില്ലാ കമ്മിറ്റി. ഇന്ത്യൻ യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിന്നക്കടയിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. അഡ്വ. കബീർഷ നേതൃത്വം നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി ചന്ദനത്തോപ്പ് അജയകുമാർ, മേക്കോൺ രാജു, ജില്ലാ ട്രഷർ ഇരുമ്പനങ്ങാട് ബാബു, അഡ്വ. മിലിശ്രി, രാഘവൻ പിള്ള, ഡോ.രശ്മി പിള്ള, സെറീന, വെൺകുളം മണി, പദ്മകുമാർ, സുജിത്ത് പ്രാക്കുളം, ഗോപാലകൃഷ്ണൻ മേക്കോൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |