SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ഓംബുഡ്സ്മാൻ സന്ദർശനം

photo
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ തൊഴിൽ ഇടങ്ങൾ ഓംബുഡ്സ്മാൻ ജി.കൃഷ്ണകുമാർ പരിശോധിക്കുന്നു.

കരുനാഗപ്പള്ളി: വിബി - ജി റാം ജി മാനദണ്ഡ വിഹിതത്തിലെ ഏറ്റക്കുറച്ചിലുകൾ തൊഴിലാളികൾക്ക് 125 തൊഴിൽ ദിനങ്ങൾ നൽകുന്നതിന് തടസമല്ലെന്ന് ഓംബുഡ്സ്മാൻ ജി കൃഷ്ണകുമാർ പറഞ്ഞു. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വിബി - ജി റാം ജി തൊഴിലിടങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷത്തെ ചെലവിന് അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുക ലഭ്യമാക്കിയിട്ടുണ്ട്. ഫണ്ട് ഒരു തടസമല്ല. തൊഴിൽ നൽകുന്നതിന് പഞ്ചായത്തുകളിൽ പ്രവൃത്തികൾ ഉണ്ടായിരിക്കണമെന്നും ഓംബുഡ്സ്മാൻ വ്യക്തമാക്കി​. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജയശ്രീ, അസിസ്റ്റന്റ് സെക്രട്ടറി എസ് പ്രസന്നൻ, വിബി ജി റാം ജി എൻജി​നീയർ എ. അനഘ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ എസ്. ദീപകുമാരി, ആർ. പ്രവീൺകുമാർ, എസ്. അനീഷ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL