SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം, ദമ്പതി​കൾ രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക്

t
വീട്ടുമുറ്റത്ത് ഭീതി പരത്തിയ കാട്ടാന

​കുളത്തൂപ്പുഴ: കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽപ്പെട്ട ചോഴിയക്കോട് ബീഡിക്കുന്ന് റസീന മൻസിലിൽ ഷാജഹാന്റെ കൃഷിയിടത്തിലും വീട്ടുമുറ്റത്തും കാട്ടാനക്കൂട്ടത്തിന്റെ അതിക്രമം. ഗൃഹനാഥനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇന്നലെ പുലർച്ചെ 3:30ഓടെയാണ് സംഭവം. ആദ്യം കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടം തെങ്ങ്, കവുങ്ങ്, മരച്ചീനി, പ്ലാവ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. തുടർന്ന് ഷാജഹാന്റെ വീടിനു മുന്നിലെത്തി, മുറ്റത്ത് കിടന്നിരുന്ന കാർ തള്ളിനീക്കാൻ ശ്രമിച്ചു. ഈ ശബ്ദം കേട്ടുണർന്ന ഷാജഹാനും ഭാര്യയും വീട്ടിൽ നിന്നു പുറത്തിറങ്ങി ആനയെ വിരട്ടി ഓടിക്കാൻ ശ്രമിച്ചു. പെട്ടെന്ന് ഒരാന അലറി​ക്കൊണ്ട് ഷാജഹാന്റെ നേരെ തിരിയുകയായിരുന്നു. നിമിഷനേരംകൊണ്ട് വീട്ടി​​​ലേക്ക് തിരികെ കയറിയതി​നാൽ ജീവൻ രക്ഷപ്പെട്ടു. പി​ന്നീട് ആനക്കൂട്ടം മടങ്ങി​.

​ കുളത്തൂപ്പുഴയിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വനം വകുപ്പി​ന്റെ അടി​യന്തര ഇടപെടൽ ഉണ്ടായി​ല്ലെങ്കി​ൽ സ്ഥി​തി​ ഗുരുതരമാവുമെന്നും നട് ആശങ്കപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL