SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

പച്ചക്കറി വ്യാപാരി​കളെ ദ്രോഹിക്കരുത്

കൊല്ലം: പച്ചക്കറി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധിയും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തണമെന്ന് കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ മേഖലയെ മാത്രം ലക്ഷ്യംവച്ചുള്ള പരിശോധനകളിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറണം. പുതിയ തലമുറ കടന്നുവരാത്ത വിധം വ്യാപാര മേഖല തകർന്നു. ഇതിനെ കൈപിടിച്ചുയർത്താൻ സർക്കാർ ശ്രമിക്കണം. കൃഷി നാശവും ഗുണമേന്മക്കുറവും ഇക്കൊല്ലത്തെ ഓണക്കാലം വിലക്കയറ്റത്തിന്റേതാക്കും. പച്ചക്കറി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക വിഷമമുണ്ടാക്കുന്ന സെലിബ്രിറ്റി പ്രസ്താവനകൾ പിൻവലിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഭാരവാഹി​കളായി​ എ.പി.കെ. നവാസ് (പ്രസി​ഡന്റ്), എം.ജെ.അൻവർ (ജനറൽ സെക്രട്ടറി​) എന്നി​വരെ തി​രഞ്ഞെടുത്തു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എ.പി.കെ. നവാസ്, എം.ജെ.അൻവർ, ഹരികുമാർ അഞ്ചൽ, വൈ.എസ്.കെ.മാഹീൻ, വിനോദ് കടയ്ക്കൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL