കൊല്ലം: പാണൻ സമുദായ സംഘം സംസ്ഥാന കൺവെൻഷൻ ആഗസ്റ്റ് 9ന് രാവിലെ 9 മുതൽ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഉല്ലാസ് കോവൂർ എം.എൽ.എ, നോബിൾ മില്ലർ തുടങ്ങിയവർ പങ്കെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ്ടു അവാർഡ് വിതരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച സമുദായ അംഗങ്ങൾക്കുള്ള അനുമോദനം, കേരള ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് അജി, ഫ്ളവേഴ്സ്, അമൃത ചാനൽ ഗായിക നിരഞ്ജന എന്നിവരെ ചടങ്ങിൽ അനുമോദിക്കും.
സംസ്ഥാന പ്രസിഡന്റ് പി.രതീഷ് അദ്ധ്യക്ഷനാകും. സംഘം സംസ്ഥാന സെക്രട്ടറി താര ഷിബു, സംസ്ഥാന സെക്രട്ടറി ശരത്ത്.എസ്.പുനലൂർ, നോബിൾ മില്ലർ, കെ.കെ.സുകുമാരൻ മുളവന, കൃഷ്ണൻകുട്ടി പെരുമ്പുഴ, വി.ആർ.ബാബുരാജ് പത്തനാപുരം, രാജേഷ്.എസ്.കല്ലിംഗൽ, ഗിരിജ കണ്ണനല്ലൂർ, ഗീത പുനലൂർ, രാജൻ പൊൽപ്പുള്ളി, ധന്യ, രമ്യ, സന്ധ്യ എന്നിവർ സംസാരിക്കും. ട്രഷറർ അനിൽകുമാർ നന്ദി പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |