SignIn
Kerala Kaumudi Online
Tuesday, 18 August 2026 5.23 AM IST

കാടുമൂടി 'സിനി കോംപ്ലക്സ്'; കിള്ളൂരിലെ സ്വപ്നപദ്ധതി ഫയലിൽ

കൊട്ടാരക്കര: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചുമതലയിൽ നെടുവത്തൂർ കിള്ളൂരിൽ തുടങ്ങാൻ ലക്ഷ്യമിട്ട അത്യാധുനിക സിനി കോംപ്ളക്സിന്റെ സാദ്ധ്യത മങ്ങി, കഴിഞ്ഞ മാർച്ചിൽ നിർമ്മാണോദ്ഘാടനം നടത്തിയ ഭാഗം ഇപ്പോൾ കാട് മൂടിക്കഴിഞ്ഞു. സർക്കാർ മാറിയതോടെ പദ്ധതി നടപ്പാക്കുവാൻ സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അഭിനയ പ്രതിഭകളായ കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും പേര് നൽകി തീയേറ്റർ സമുച്ചയം നിർമ്മിക്കാനായിരുന്നു തീരുമാനം. ഇന്നലെ ഭരത് മുരളിയുടെ ചരമ വാർഷികം കടന്നുപോയപ്പോൾ പ്രദേശത്തെ സാംസ്കാരിക, ചലച്ചിത്ര ബന്ധമുള്ളവർ തീയേറ്റർ സമുച്ചയത്തിന്റെ കാര്യം ഓർമ്മിച്ചുവെങ്കിലും അതിന്റെ സാദ്ധ്യതകൾ ഇപ്പോഴും ഫയലുകളിൽ ഉറങ്ങുകയാണ്.

 41.5 കോടി രൂപയുടെവമ്പൻ പദ്ധതി

  • കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കിള്ളൂർ ജംഗ്ഷനിൽ രണ്ടേക്കർ ഭൂമിയാണ് ചലച്ചിത്ര വികസന കോർപ്പറേഷന് തീയേറ്റർ കോംപ്ളക്സ് നിർമ്മിക്കാൻ അനുവദിച്ചത്.
  • 41.5 കോടി രൂപയാണ് പദ്ധതിയ്ക്കുവേണ്ടി മാറ്റിവച്ചത്.
  • കിഫ്ബിയിൽ നിന്നുള്ള 37 കോടി രൂപയ്ക്ക് പുറമെ നവകേരള സദസിന്റെ തുകയിൽ നിന്നും 4 കോടി രൂപ കൂടി ഇതിനായി വകയിരുത്തിയിരുന്നു.
  • രണ്ട് അണ്ടർഗ്രൗണ്ട് പാർക്കിംഗ് നിലകൾ ഉൾപ്പെടെ ആറ് നിലകളിലായി 65,616.5 ചതുരശ്ര അടി വിസ്തീർണത്തിലാണ് കോംപ്ലക്സ് വിഭാവനം ചെയ്തത്.
  • 4കെ ഡിജിറ്റൽ - ഡോൾബി സൗണ്ട് സിസ്റ്റം സംവിധാനത്തോടെയുള്ള മൂന്ന് തിയേറ്ററുകൾ.
  • ഓരോ തിയേറ്ററിലും 580 പേർക്ക് ഒരേസമയം സിനിമ കാണാനുള്ള സംവിധാനമൊക്കെ പദ്ധതിയിൽ ഉണ്ടായിരുന്നു. റെക്കോർഡിംഗ് - ഡബ്ബിംഗ് സ്റ്റുഡിയോകൾ, കഫറ്റേരിയ, റെസ്റ്റോറന്റ് എന്നിവയടക്കം വിപുലമായ സംവിധാനമാണ് ഗ്രാമീണ മേഖലയിലേക്ക് എത്തുന്നതിന് വഴിയൊരുക്കിയത്.

  •  പ്രതീക്ഷ മന്ത്രി പി.സി. വിഷ്ണുനാഥിൽ

    ഗ്രാമീണ മേഖലയുടെ സാംസ്കാരിക മേഖലയ്ക്ക് വലിയ മാറ്റം വരുത്തുമായിരുന്ന ഈ സംരംഭം നിലവിൽ പ്രതിസന്ധിയിലാണ്. മന്ത്രി പി.സി. വിഷ്ണുനാഥ് വിഷയത്തിൽ നേരിട്ട് ഇടപെട്ടാൽ മാത്രമേ ജില്ലയ്ക്ക് ഏറെ അഭിമാനകരമായ ഈ പദ്ധതി ഇനി യാഥാർത്ഥ്യത്തിലേക്ക് എത്തുകയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL