
ചവറ: തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് സാധു സഹായ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മെഗാ മെഡിക്കൽ ക്യാമ്പും 16ന് രാവിലെ 10ന് തേവലക്കര ഇസ്സത്തുൽ ഇസ്ലാം മദ്രസാ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ഷിബു ബേബി ജോൺ പാലിയേറ്റീവ് കെയർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ എം.എൽ.എ ഡോ.സുജിത്ത് വിജയൻപിള്ള മുഖ്യപ്രഭാഷണം നടത്തും. എലിസ്റ്റർ ഹെൽത്ത് കെയറിന്റെയും പ്രിസൈസ് ഐ കെയറിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ രക്തപരിശോധന, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |