
കൊല്ലം: കൂടിപ്പള്ളിക്കൂടം (നിലത്തെഴ്ത്ത് ) ആശാന്മാരുടെ ഗ്രാന്റ് കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പല തദ്ദേശ സ്ഥാപനങ്ങളും ആറു മാസം മുതൽ ഒരു വർഷം വരെയുള്ള ഗ്രാന്റ് കുടിശ്ശിക വരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ഭാരവാഹികളായ ഇടക്കുളങ്ങര തുളസി, ആർ.ബിന്ദുറാണി, ഭരണിക്കാവ് സീനത്ത്, സുനിത അശോകൻ, ടി.ഗംഗാദേവി, ശ്രീലത സജീവ്, എം.പ്രീത, കെ.ആർ.വിജയ, സുജാത കിഴക്കേകല്ലട, ലീലാവിലാസിനി അമ്മാൾ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |