
അഞ്ചാലുംമൂട്: നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ 68-ാം വാർഷികാഘോഷം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് യു.അനീഷ്യ അദ്ധ്യക്ഷയായി. മഹേഷ് മോഹൻ സംസാരിച്ചു. ബാലവേദിയിലെ നാടക പ്രതിഭകളെ ആദരിച്ചു. തുടർന്ന് നടന്ന ബാലവേദി സമ്മേളനം എഴുത്തുകാരി അഗത കുര്യൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ശ്രീപാർവതി അദ്ധ്യക്ഷയായി. ഹാഫിസ് മുഹമ്മദ്, ആദിത്യൻ, അനന്തു യു. വിജയ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. തുടർന്ന് സംഗീതസന്ധ്യ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |