കൊല്ലം: ടർണർ സിൻഡ്രോം ബാധിതയായ യുവതി കൊല്ലം ലൈഫ് ലൈൻ ഫെർട്ടിലിറ്റി സെന്ററിലൂടെ ആരോഗ്യവതിയായ കുഞ്ഞിന് ജന്മം നൽകിയതായി ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടർണർ സിൻഡ്രോം ബാധിതരിൽ ഗർഭധാരണം അതീവ ദുഷ്കരമാണ്. പെൺകുട്ടികളിൽ മാത്രം കാണുന്ന ജനിതക അവസ്ഥയാണ് ടർണർ സിൻഡ്രോം. സാധാരണ സ്ത്രീകൾക്ക് രണ്ട് ക്രോമസോമുകൾ ഉണ്ടായിരിക്കുമ്പോൾ, ടർണർ സിൻഡ്രോം ബാധിതരിൽ ഒരു ക്രോമസോം പൂർണമായോ ഭാഗീകമായോ ഉണ്ടാകില്ല. ഇതുമൂലം അണ്ഡാശയങ്ങളുടെ വളർച്ച, പ്രത്യുൽപാദന ശേഷി, ഗർഭധാരണം എന്നിവയെ പ്രതികൂലമായി ബാധിക്കും. ഇത്തരക്കാർക്ക് ഗർഭം ധരിച്ചാലും അലസിപ്പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് കൃത്യമായ ചികിത്സയിലൂടെയും നിരീക്ഷണത്തിലൂടെയും ആധുനിക ഐ.വി.എഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയും കുഞ്ഞിന് ജന്മം നൽകിയത്. ഡോ.ലീജ സാമുവൽ നേതൃത്വം നൽകി. പത്രസമ്മേളനത്തിൽ ആശുപത്രി ചെയർമാനും എം.ഡിയുമായ ഡോ.എസ്.പാപ്പച്ചൻ, കൺസൾട്ടന്റ് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.ലീജ സാമുവൽ, റെജിയ മുഹമ്മദ്, എ.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |