
പത്തനാപുരം: പത്തനാപുരത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് അനുവദിച്ചു. പത്തനാപുരം, പട്ടാഴി സ്റ്റേഷനുകളാണ് പരിധിയിൽ വരുന്നത്. സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്കായിരിക്കും. സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് പത്തനാപുരത്തായിരിക്കും പ്രവർത്തിക്കുക. സി.ഐ ഓഫീസുകൾ അനുവദിച്ച് ആദ്യം ഇറങ്ങിയ ഉത്തരവിൽ പത്തനാപുരത്തെ ഒഴിവാക്കിയിരുന്നു. നിയോജകമണ്ഡലത്തിലെ പത്തനാപുരം, കുന്നിക്കോട് സ്റ്റേഷനുകൾ പുനലൂർ, കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസുകളുടെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന്, പുതുതായി തുടങ്ങുന്ന പട്ടാഴി പൊലീസ് സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാണ് പത്തനാപുരത്ത് സി.ഐ ഓഫീസ് അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |