SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

സമുദ്ര തീരത്തിൽ സമൂഹ വിവാഹം

കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സ്നേഹ മാംഗല്യം- സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. ഈ ചിങ്ങത്തിൽ വിവാഹം നടത്തുന്ന വിധമാണ് ക്രമീകരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വിവാഹം നടത്താൻ സാമ്പത്തിക ശേഷിയില്ലാത്ത വധൂ വരൻമാരെ കണ്ടെത്തി വിവാഹം നടത്താനാണ് പദ്ധതി. വിവാഹ ചെലവുകളും സാമ്പത്തിക സഹായവും സദ്യയുമടക്കം സമുദ്രതീരം ഏറ്റെടുക്കും. താത്പര്യമുള്ളവർ 24ന് വൈകിട്ട് 5ന് മുൻപായി ചെയർമാൻ, സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്, കല്ലുവാതുക്കൽ പി.ഒ, ചാത്തന്നൂ‌ർ, കൊല്ലം-691578 എന്ന വിലാസത്തിൽ അപേക്ഷി​ക്കണം. ഫോൺ : 944690991

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL