SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

നബിദിന റാലിയും പൊതുസമ്മേളനവും

കൊല്ലം: കേരള മുസ്ളീം ജമാഅത്ത് ഫെഡറേഷൻ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നബിദിന റാലിയും പൊതുസമ്മേളനവും 25ന് നടക്കും. വൈകിട്ട് 4.30ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് റാലി ആരംഭിക്കും. ചിന്നക്കട ബസ്ബേയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എ.കെ.ഉമർ മൗലവി അദ്ധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, നവാസ് മന്നാനി പനവൂർ, വിഷ്ണുമോഹൻ എം.എൽ.എ, മേയർ എ.കെ.ഹഫീസ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.കെ.ഉമർ മൗലവി, ജനറൽ കൺവീനർ മൈലക്കാട് ഷാ, മാർക്ക് സലാം, എ.എൻ.നിസാം കണ്ണനല്ലൂർ, നാസർ കുഴിവേലിൽ, ഷിബു റാവുത്തർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL