കൊല്ലം: അശ്രദ്ധയോടെ വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്തതാണ് പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയതെന്ന് സാക്ഷി മൊഴി. ദുരന്തത്തിൽ കാലിന് പരിക്കേറ്റ പി.എസ്.സി ഉദ്യോഗസ്ഥൻ ലാലാണ് പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.
കമ്പം പെട്ടെന്ന് തീർക്കണമെന്ന ആനൗൺസ്മെന്റ് താൻ കെട്ടിരുന്നു. സഹോദരീപുത്രനെ അന്വേഷിച്ചാണ് സ്ഥലത്തെത്തിയത്. വെട്ടിക്കെട്ട് അപകടത്തിൽ ഇടത് കാലിന് ഗുരുതര പരിക്കേറ്റെന്ന് ലാൽ മൊഴി നൽകി. അമിട്ടിൽ നിന്നു തീപ്പൊരി കമ്പപ്പുരയിൽ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കാഴ്ചശക്തി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ലാത്ത വൈശാഖ് മൊഴി നൽകി. കമ്പം പെട്ടെന്ന് പൊട്ടിക്കണമെന്ന അനൗൺസ്മെന്റ് കേട്ടിരുന്നുവെന്നും വൈശാഖ് കോടതിയിൽ പറഞ്ഞു. കേസിലെ 35 മുതൽ 45 വരെ സാക്ഷികളെ അടുത്തമാസം 3നും 46 മുതൽ 55 വരെ സാക്ഷികളെ 5നും വിസ്തരിക്കും. കേസിൽ പ്രതികൾക്ക് വേണ്ടി ലിൻഡൺ, എ.കെ. മനോജ്, സി.എസ്. സുനിൽ, ലത എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ശുഭദേവനും കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |