SignIn
Kerala Kaumudi Online
Sunday, 13 September 2026 7.42 AM IST

ഇരവിപുരം റെയിൽവേ സ്റ്റേഷൻ നവീകരണം അടുത്ത ജനുവരിയിൽ പൂർത്തിയാക്കും

iravi-

കൊല്ലം: ഇരവിപുരം റെയിൽവേ സ്റ്റേഷനിൽ 2.35 കോടി ചെലവിൽ നടക്കുന്ന വികസന പ്രവൃത്തികൾ അടുത്ത ജനുവരിയിൽ പൂർത്തീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇരവിപുരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായി ചർച്ച നടത്തിയ ശേഷമാണ് എം.പി ഇക്കാര്യമറിയിച്ചത്.

നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത് മൂലം പ്രദേശത്തുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ ഉയരം 84 സെന്റീമീറ്ററായി വർദ്ധിപ്പിക്കും. രണ്ട് പ്ലാറ്റ്‌ഫോമുകളും ഇരുവശത്തേക്കും ദീർഘിപ്പിക്കും. വികസനം പൂർത്തിയാകുന്നതോടെ നീളം കൂടിയ ട്രെയിനിൽ നിന്ന് പോലും മറ്റു റെയിൽവേ സ്റ്റേഷനിലേത്ത് പോലെ യാത്രക്കാർക്ക് സുഗമമായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങാനും കയറാനും കഴിയും. രണ്ട് പ്ലാറ്റ്‌ഫോമുകളിലും 10 വീതം സിമന്റ് ബെഞ്ചുകൾ സ്ഥാപിക്കും. പ്ലാറ്റ്‌ഫോമുകൾ ടൈലുകളിട്ട് സൗന്ദര്യവത്കരിക്കും. സ്റ്റേഷന്റെ ഇരുവശവും വേലികെട്ടി സുരക്ഷിതമാക്കും.

വിഷ്ണു മോഹൻ, യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ. ബേബിസൺ, കൺവീനർ ഡി. ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ. നാസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കമറുദ്ദീൻ, റിയാസ് റാവുത്തർ, ഭരണിക്കാവ് കൗൺസിലർ മഷ്‌കൂർ, അഹമ്മദ് ഉഖൈൽ, അഹമ്മദ് തുഹൈൽ, ഷെരീഫ്, മധുസൂദനൻ, രവീന്ദ്രൻപിളള, പൊന്നമ്മ മഹേശൻ, സനോബർ, രാജ്കുമാർ എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL