കൊല്ലം: ചിതറയിൽ ഐ.എൻ.ടി.സി യൂണിറ്റ് കൺവീനർക്കെതിരെ വധശ്രമം. ചിതറ കല്ലുവെട്ടാംകുഴി ലക്ഷംവീട് കോളനിയിൽ ഹാജയ്ക്കെതിരെ നബിദിന തലേന്ന് രാത്രിയാണ് വധശ്രമമുണ്ടായത്. രാത്രിയിൽ ലക്ഷംവീട് കോളനിയിൽ ബിരിയാണി വയ്ക്കുന്നതിനിടെ അവിടെയെത്തിയ പ്രദേശവാസിയായ സുഭാഷ് ഇവിടെ ഉണ്ടായിരുന്നവരുമായി തർക്കമുണ്ടാക്കി. ഇത് ഹാജ ചോദ്യം ചെയ്തതോടെ സംഘർഷമുണ്ടായി. തുടർന്ന് ഇവിടെ നിന്നു മടങ്ങിപ്പോയ സുഭാഷ് പിന്നീട് കത്തിയുമായി എത്തി ഹാജയെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹാജയ്ക്ക് കാലിൽ കുത്തേറ്റത്. സാരമായി പരിക്കേറ്റ ഹാജയെ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഭാഷ് ഒളിവിലാണ്. സംഭവത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |