കൊല്ലം: പട്ടത്താനം സെന്റ്.ജോൺസ് മാർത്തോമാ ഇടവകയുടെ 45-ാമത് ഇടവക ദിനാഘോഷം നടന്നു. മലങ്കര മാർത്തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം -കൊല്ലം ഭദ്രാസന്ന അധിപൻ ഡോ.ഐസക്ക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ തിരുമേനി വി.കുർബാനയ്ക്കും ഇടവക ദിന ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ഇടവകയിലെ 5 കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചു. പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫിലോക്സിനോസ് തിരുമേനിക്കും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഇടവക വികാരി റവ.റിനു ജോൺ അച്ചനും അനുമോദനങ്ങൾ നൽകി. മന്ത്രി.അഡ്വ.ബിന്ദു കൃഷ്ണ, അഡ്വ.വിഷ്ണു മോഹൻ എം.എൽ.എ, കളക്ടർ ആനി ജൂല തോമസ് എന്നിവർ സംസാരിച്ചു. റവ.നൈനാൻ വർഗീസ്, റവ.ഡോ.ജി.വർഗീസ്, റവ.ജോൺ ജി.മാത്യു, റവ.രഞ്ജി കെ.ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |