കരുനാഗപ്പള്ളി: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 173-ാം ജയന്തി ആഘോഷങ്ങൾ എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തേവർകാവ് എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ ആചരിച്ചു. ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ചടങ്ങിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഈശ്വര പ്രാർത്ഥന, ആചാര്യവന്ദനം, വിദ്യാധിരാജ സ്തുതി എന്നിവയോടെ ആരംഭിച്ച ചടങ്ങിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.വി.ഉണ്ണികൃഷ്ണപിള്ള സ്വാഗതവും യൂണിയൻ സെക്രട്ടറി അരുൺ ജി. നായർ നന്ദിയും പറഞ്ഞു. യൂണിയൻ പരിധിയിലെ മുഴുവൻ കരയോഗങ്ങളിലും ആചാര്യന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |