SignIn
Kerala Kaumudi Online
Saturday, 05 September 2026 1.34 AM IST

അന്തർ സംസ്ഥാന ബസിലെ ലഹരിക്കടത്ത്: ഒരാൾ കൂടി പിടിയിൽ

കൊല്ലം: അന്തർ സംസ്ഥാന ബസിൽ ലഹരി കടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി. പരവൂർ പൂതക്കുളം താഴത്തുവിള പുത്തൻ വീട്ടിൽ അമൽ(27) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ബംഗളൂരു - കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ അന്തർ സംസ്ഥാന ബസിൽ 2024 ആഗസ്റ്റ് 23ന് കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ ഡ്രൈവറായ മയ്യനാട് നടുവിലക്കര സ്വദേശി വിനീഷ് വിജയന്റെ പക്കൽ നിന്നു 96 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. രണ്ടാം പ്രതിയായ അഖിലിനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് അമലിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിനീഷ് വിജയന് ബംഗളൂരുവിൽ എം.ഡി.എം.എ എത്തിച്ച് കൊടുക്കുന്നത് അമൽ അണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരവൂരിലുള്ള വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തത്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, സി.പി.ഒമാരായ ഷൈജു, അജയകുമാർ, മുരുകേശ്, അൻഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL