SignIn
Kerala Kaumudi Online
Saturday, 05 September 2026 1.41 AM IST

അമരംകാവിൽ നിന്നുംവിളക്കുകളും ഉരുളികളും മോഷണംപോയി

തൊടുപുഴ:കോലാനി അമരംകാവിൽ വീണ്ടും മോഷണം. കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വലിയ വിളക്കുകളും ഉരുളികളും മോഷണംപോയി.വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.ഇന്നലെ രാവിലെ കാവിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. മേയ് 30നും കാവിൽ മോഷണം നടന്നിരുന്നു. അന്ന് ശ്രീകോവിലിനുള്ളിലെ വിഗ്രഹം മറിച്ചിട്ട നിലയിലായിരുന്നു. പണവും നഷ്ടമായി, സി.സി.ടിവിയുടെ ഡി.വിആർ അടക്കമാണ് നഷ്ടമായത്. പിന്നീട് മറ്റൊന്ന് സ്ഥാപിച്ചെങ്കിലും അഡാപ്റ്ററിന് തകരാർ പറ്റിയെന്ന് മൂന്ന് ദിവസം മുമ്പാണ് മനസിലാക്കിയത്. അഡാപ്റ്റർ പുതിയത് വാങ്ങിയെന്നും വെള്ളിയാഴ്ച സജ്ജമാക്കാനിരിക്കുകയായിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനിടെയിലാണ് വീണ്ടും മോഷണം. ആദ്യ മോഷണത്തിലെ പ്രതികളെ പിടികൂടാൻ മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് സാധിച്ചിട്ടില്ല. ച തൊടുപുഴ ഡിവൈ.എസ്.!പി സജി മാർക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി.. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദർ എന്നിവരുമെത്തി തെളിവെടുത്തു. കഴിഞ്ഞ തവണത്തെപ്പോലെ ശ്രീകോവിലിന്റെ ഭാഗത്തേക്ക് പോയതായ സൂചനയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. തൊടുപുഴ നഗര പരിസരത്ത് തുടർച്ചയായി ക്ഷേത്രങ്ങളിൽ മോഷണം നടക്കുകയാണ്. ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് കാരിക്കോട് ഭദവതി ക്ഷേത്രം നടപ്പന്തലിലെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL