SignIn
Kerala Kaumudi Online
Saturday, 05 September 2026 1.35 AM IST

അനധികൃത അതിഥിത്തൊഴിലാളി ക്യാമ്പ്: നടപടി വേണം

കൂത്താട്ടുകുളം: ഇടയാറിലെ എം.പി.ഐക്ക് സമീപം അനധികൃതമായി അതിഥിത്തൊഴിലാളി ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി പരാതി. പ്രദേശത്തെ മൂന്ന് ക്യാമ്പുകളിലായി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വൻതോതിൽ ആളുകളെ കുത്തിനിറച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. തൊഴിലാളികൾക്കിടയിൽ രാസലഹരി ഉപയോഗം വ്യാപകമാണെന്നും ഇവർ തമ്മിൽ സംഘർഷമുണ്ടാകാറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

​കഴിഞ്ഞദിവസം ക്യാമ്പിലുണ്ടായ സംഘർഷത്തെക്കുറിച്ച് പൊലീസിൽ വിവരമറിയിച്ചെങ്കിലും സബ് ഇൻസ്പെക്ടർ കോൾ കട്ട് ചെയ്ത് നിരുത്തരവാദപരമായി പെരുമാറിയെന്ന് നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി. ഭാസ്കരൻ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL