കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി 11 വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് 56 വയസുകാരന് അഞ്ചുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും. തേവലക്കര പാലക്കൽ ഓളനാട്ട്വിളയിൽ ഹുസൈനെയാണ് (56) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രാജീവ് ശിക്ഷിച്ചത്.
2025 ജനുവരിയിൽ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. തെക്കുംഭാഗം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സായി സേനൻ, സി.പി.ഒ ജഹാന എന്നിവരാണ് കുറ്റപാത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രേമചന്ദ്രൻ ഹാജരായി. എ.എസ്.ഐ മഞ്ജു പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |