SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

പാരിപ്പള്ളി. മെഡി, ആശുപത്രി പരിമിതികൾ മറികടക്കാൻ ഏറ്റെടുക്കുന്നു 20 ഏക്കർ

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പിന് കൈമാറും

ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡി. ആശുപത്രി​യുടെ വികസനത്തിനായി തൊട്ടുചേർന്നുള്ള 20 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാൻ ധാരണ. ഇന്നലെ ആശുപത്രി​യി​ൽ എത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബി.ബി. ഗോപകുമാർ എം.എൽ.എ, മെഡിക്കൽ വിദ്യാഭ്യാസ അധികൃതർ, മെഡിക്കൽ കോളേജ് അധികൃതർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ധാരണ.

ആശുപത്രി വികസനത്തിനായി ലക്ഷ്യമിടുന്ന ഭൂമി വിട്ടുനൽകാൻ ഉടമകളിൽ ഭൂരിഭാഗവും തയ്യാറായാണ്. അതുകൊണ്ട് വില നിർണയം അടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ധാരണ. ആശുപത്രി​യുടെ ഭൂമിയും കെട്ടിടങ്ങളും ഇപ്പോഴും ഇ എസ് ഐ കോർപ്പറേഷന്റ ഉടമസ്ഥതയിൽ തുടരുന്നതാണ് അറ്റകുറ്റപ്പണികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അത് പരിഹരിക്കാൻ അറ്റകുറ്റപ്പണിയുടെ ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. രണ്ട് കാര്യങ്ങളുമായും ബന്ധപ്പെട്ട് റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുമായി യോഗത്തിൽ കെ. മുരളീധരൻ ഫോണിൽ ആശയവിനിമയം നടത്തി.

യോഗത്തിലെ മറ്റ് ധാരണകൾ


 നഴ്സിംഗ് കോളേജിനായി അഞ്ചേക്കർ തൊട്ടടുത്ത് ഏറ്റെടുക്കും
 ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും
 ട്രോമ കെയർ സെന്ററിലെ ഉപകരണങ്ങൾ ഒക്ടോബറിൽ സ്ഥാപിക്കും
 സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും
 24 മണിക്കൂറും സ്പെഷ്യലിസ്റ്റുകളുടെ സേവനം

 വൈകാതെ എ.എം.ആർ.ഐ സ്കാനിംഗ്
 എയർ കണ്ടീഷൻ തകരാർ പൂർണമായും പരിഹരിക്കും

മെഡി. ആശുപത്രിയുടെ വികസനത്തിന് 20 ഏക്കർ എത്രയും വേഗം ഏറ്റെടുക്കണമെന്ന ആവശ്യം യോഗം ചർച്ച ചെയ്തു. നിലവിലുള്ള കെട്ടിടങ്ങളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണിയിൽ നിലനിൽക്കുന്ന പ്രശ്നം പരഹിരിക്കാൻ ആസ്തി കൈമാറ്റ നടപടി വേഗത്തിലാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിച്ചു. മെഡി. ആശുപത്രിയിലെ സ്റ്റാഫ്‌ പറ്റേൺ ഉയർത്തി എല്ലാ വിഭാഗങ്ങളിലേക്കും ആവശ്യമായ ഡോക്ടർ, ടെക്നിക്കൽ സ്റ്റാഫ്‌ എന്നിവരെ പോസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

ബി.ബി. ഗോപകുമാർ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL