SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

പച്ചക്കറി വ്യാപാരികളെ ദ്രോഹിക്കരുത്

കൊല്ലം: കേരളത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമല്ലാത്ത അളവിൽ സവാള എത്തിച്ച് 35രൂപയ്ക്ക് വിൽക്കാനുള്ള സർക്കാർ നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണെന്ന് കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഓണത്തിന് മുന്നേ ഉയർന്ന സവാള വില ഇനിയും കുറഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലെ നാസിക്കിൽ സവാളയ്ക്ക് 50-52രൂപയുള്ളപ്പോൾ മറ്റ് ചെലവുകൾ ഉൾപ്പെടെ കിലോയ്ക്ക് 57രൂപയോളം വരും. ഈ സാഹചര്യത്തിൽ 35രൂപയ്ക്ക് സവാള വിൽക്കുന്നത് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.കെ.നവാസ്, ജനറൽ സെക്രട്ടറി എം.ജെ.അൻവർ എന്നിവർ പറഞ്ഞു. യോഗത്തി​ൽ ആക്ടിംഗ് പ്രസിഡന്റ് ഹരികുമാർ അഞ്ചൽ, വൈസ് പ്രസിഡന്റുമാരായ വിനോദ് കടയ്ക്കൽ, ഇ.ജെ.തോമസുകുട്ടി, ട്രഷറർ വൈ.എ.കെ. മാഹീൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL