പരവൂർ: പുനർനിർമ്മാണം നടത്തിയ പൊഴിക്കര ശ്രീനാരായണ സമാജം ഭജനമഠത്തിന്റെ സമർപ്പണം നാളെ രാവിലെ 9ന് നടക്കും. ശ്രീനാരായണഗുരുവിന്റെ പാദസ്‌പർശത്താൽ പവിത്രമായതും നാരായണ ഗുരുകുലം സ്ഥാപകനും നാരായണ ഗുരുവിന്റെ ഉത്തമ സന്യാസി ശിഷ്യന്മാരുമായ നടരാജഗുരു, സ്വാമി നാരായണ തീർത്ഥർ എന്നിവർ സന്ദർശിക്കുകയും ചെയ്‌ത ഭജനമഠം പുനർനിർമ്മിച്ചാണ് സമർപ്പിക്കുന്നത്.
100 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന സമാജം കെട്ടിടം പഴയ പ്രൗഢിയോടെ പുനർനിർമ്മിക്കുന്നതിന് 2025 മാർച്ച് 30 ന് ശിവഗിരി മഠത്തിലെ ഋതംഭരാനന്ദ സ്വാമിയാണ് ശിലാസ്ഥാപനം നടത്തിയത്. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ.. സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുകുലത്തിലെ മന്ത്രചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ബി.ബി. ഗോപകുമാർ എം.എൽ.എ പ്രതിഭകളെ ആദരിക്കുമെന്ന് സമാജം പ്രസിഡന്റ് ടി.വി. സുഗതനും സെക്രട്ടറി എസ്. സുജനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |