SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 AM IST

സ്കൂട്ടറി​ൽ പോയ വീട്ടമ്മയുടെ നാലര പവൻ മാല കവർന്നു

കുണ്ടറ: മകളുടെ പി.ടി.എ യോഗത്തി​ൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോയ വീട്ടമ്മയുടെ നാലര പവൻ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു. കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്സ്റ്റൈൽസിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 2ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ കേരളപുരം കൊച്ചാലുംമൂട് സ്വദേശിയായ 46കാരി സ്കൂട്ടറിൽ പോകുന്നതിനിടെ മറികടന്നെത്തിയ ചുവന്ന ബൈക്കിന്റെ പിന്നിലിരുന്നയാൾ മാല പൊട്ടിച്ചെടുത്തെന്നാണ് പരാതി. മാലയും ലോക്കറ്റും ഉൾപ്പെടെ ഏകദേശം അഞ്ചു ലക്ഷത്തി​ലേറെ വിലവരും. വീട്ടമ്മയുടെ പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL