SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 AM IST

ഉ​ദ്​ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ആ​റ് മാ​സം നോക്കുകുത്തി​യായി​ മത്സ്യമാർക്കറ്റ്

2
ഫോ​ട്ടോ: നിർ​മ്മാ​ണം പൂർ​ത്തി​യാ​യി ഉ​ദ്​ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും തീ​ര​ദേ​ശ​വി​ക​സ​ന കോർ​പ്പ​റേ​ഷൻ കൈ​മാ​റാ​ത്ത കെ​ട്ടി​ടം ഫോ​ട്ടോ: നി​ല​വി​ലെ മാർ​ക്ക​റ്റ്

ചാ​ത്ത​ന്നൂർ: സം​സ്ഥാ​ന​ത്തെ മ​ത്സ്യ​വി​പ​ണ​നം വി​പു​ലീ​ക​രി​ക്കു​കയെന്ന ലക്ഷ്യത്തോടെ സം​സ്ഥാ​ന​മൊ​ട്ടാ​കെ ആ​ധു​നി​ക മ​ത്സ്യ​മാർ​ക്ക​റ്റു​കൾ സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂർ പ​ഞ്ചാ​യ​ത്തിൽ സ്ഥാ​പി​ച്ച കെ​ട്ടി​ടം നിർ​മ്മാ​ണം പൂർ​ത്തി​യാ​യി ഉ​ദ്​ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റാ​തെ തീ​ര​ദേ​ശ​വി​ക​സ​ന കോർ​പ്പ​റേ​ഷൻ. 5. 28 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നിർ​മ്മാ​ണം പൂർ​ത്തി​യാ​ക്കിയത്.
മുൻ ​പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി​യു​ടെ സ​മ​യ​ത്ത് പൂർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​മാ​ണ് ഇ​നി​യും പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റാ​തെ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്ന​ത്. ക​രാ​റു​കാ​ര​ന് കി​ഫ്​ ബി പണം നൽകാനുള്ളതി​നാൽ ക​രാ​റു​കാ​രൻ കെ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​ട്ടി​ല്ല എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മുൻ​പ് ക​ഴി​ഞ്ഞ മാർ​ച്ച് 15ന് അ​ന്ന​ത്തെ ഫി​ഷ​റീ​സ് വ​കു​പ്പ്
മ​ന്ത്രി ഓൺ​ലൈൻ വ​ഴിയാണ് ഉ​ദ്​ഘാ​ട​നം ന​ട​ത്തിയത്. ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റാൻ ക​രാ​റു​കാ​രൻ ത​യ്യാ​റാ​യി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്ത്​ വാ​ട​ക​യ്​ക്ക് എ​ടു​ത്ത സ്ഥ​ല​ത്താ​ണ് നി​ല​വിൽ പൊ​തു​ച​ന്ത പ്ര​വർ​ത്തി​ക്കു​ന്ന​ത്.അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ നിർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലേക്ക് ചന്ത മാറ്റാത്തതി​ൽ പ്രതി​ഷേധം കനക്കുകയാണ്.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങൾ


മ​ത്സ്യ​വി​പ​ണ​ന ഔ​ട്ട്‌​ലെ​റ്റു​കൾ, ഇ​റ​ച്ചി​ക്ക​ട​കൾ, ലേ​ല​ഹാൾ, പ​ച്ച​ക്ക​റി​ ക​ട​കൾ, ഫ്രീ​സർ മു​റി, പ്രി​പ്പ​റേ​ഷൻ മു​റി, സ്​ത്രീ​കൾ​ക്കും പു​രു​ഷ​ന്മാർ​ക്കും പ്ര​ത്യേ​കം ടോ​യ്‌​ല​റ്റ് സൗ​ക​ര്യം, വേ​സ്റ്റ് മാ​നേ​ജ്‌​മെന്റ് സി​സ്റ്റം തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് മാർ​ക്ക​റ്റി​ന്റെ നിർ​മ്മാ​ണം പൂർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL