
കർമ്മയുടെ ഇടപെടൽ ഫലവത്തായി
കരുനാഗപ്പള്ളി: ഗണേശ ചതുർത്ഥി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ഹുബ്ബള്ളിക്കും തിരുവനന്തപുരം നോർത്തിനുമിടയിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (07325), തിരുവനന്തപുരം നോർത്ത്–ഹുബ്ബള്ളി സ്പെഷ്യൽ (07326) എന്നീ ട്രെയിനുകൾക്കാണ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിച്ചത്. 'കർമ്മ'യുടെ തുടർച്ചയായ ഇടപെടലുകളെ തുടർന്നാണ് നടപടി. ഇതോടെ കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ലഭിക്കുന്ന സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം 22 ആയി.
ട്രെയിൻ സമയക്രമം
07325 ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത്: ഇന്നലെ രാവിലെ 8.30ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട്, ഇന്ന് രാവിലെ 8ന് കരുനാഗപ്പള്ളിയിലും 10.00ന് തിരുവനന്തപുരം നോർത്തിലും എത്തും.
07326 തിരുവനന്തപുരം നോർത്ത്–ഹുബ്ബള്ളി: നാളെ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട്, വൈകിട്ട് 3.23ന് കരുനാഗപ്പള്ളിയിലെത്തും. 15ന് രാവിലെ 5.45ന് ഹുബ്ബള്ളിയിൽ എത്തുന്ന രീതിയിലാണ് സർവീസ്.
ബോഗികളുടെ വിവരം
9 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 9 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ദിവ്യാംഗ സൗഹൃദ കോച്ചുകൾ ഉൾപ്പെടെ 2 സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഈ സ്പെഷ്യൽ ട്രെയിനിൽ ഉണ്ടാകും.
യാത്രക്കാർക്കുള്ള നിർദ്ദേശം
സാധാരണ ക്വോട്ടയിൽ ടിക്കറ്റ് ലഭ്യമല്ലെങ്കിൽ യാത്രക്കാർ തത്കാൽ ക്വോട്ട പരിശോധിച്ച് ടിക്കറ്റ് ഉറപ്പാക്കേണ്ടതാണ്. തത്കാൽ സീറ്റുകളും പൂർണമാണെങ്കിൽ പ്രീമിയം തത്കാൽ ക്വോട്ടയും പ്രയോജനപ്പെടുത്താം (പ്രീമിയം തത്കാൽ നിരക്ക് സാധാരണ തത്കാലിനേക്കാൾ കൂടുതലായിരിക്കും).
.
ബെംഗളൂരു, ഹുബ്ബള്ളി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന തെക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഈ സ്പെഷ്യൽ സർവീസ് വലിയ ആശ്വാസമാകും. തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം.
യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |