കൊല്ലം: ആത്മഹത്യ പ്രവണത തടയാൻ സാമൂഹിക ബോധവത്കരണം ശക്തമാക്കണമെന്ന് ഡെമോക്രാറ്റിക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ പറഞ്ഞു. ‘നന്മ കേരളം’ പദ്ധതിയുടെ ഭാഗമായി ‘ഹോപ്പ്’ പ്രത്യാശ സാക്ഷരത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.കുര്യൻ ജോസഫ് പുതുക്കേരി അദ്ധ്യക്ഷനായി. പ്രൊഫ.ഡി.എം.എ.സലിം, എ.കെ.രവീന്ദ്രൻ നായർ, തകിടി കൃഷ്ണൻ നായർ, പ്രൊഫ.മാത്യു ജോൺ കുട്ടനാട്, നിധീഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |