SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.15 PM IST

ഓലയിൽക്കടവ് റോഡ് നവീകരണം, കൈയി​ലുള്ളത് 75 ലക്ഷം, കരാറുകാരൻ കരയുന്നു!

klm
ഓലയിൽക്കടവ് റോഡിൽ രൂപപ്പെട്ട കുഴികൾ

കൊല്ലം: പണി തുടങ്ങി 14 മാസം കഴിഞ്ഞിട്ടും രാമവർമ്മ ക്ലബ്ബ്-ഓലയിൽക്കടവ് റോഡിന്റെ നവീകരണം ഇഴയുന്നു. 432 മീറ്റർ റോഡി​ൽ ബി.സി (ബി​റ്റുമി​ൻ കോൺ​ക്രീറ്റ്) നിലവാരത്തിൽ ഉപരിതല ടാറിംഗി​നും ഓട നിർമ്മാണത്തിനുമായി 75 ലക്ഷം രൂപയ്ക്കാണ് 2025 ജൂലായ് 10ന് കരാറായത്.

ടാർ വില കുത്തനെ ഉയർന്നതോടെ പഴയ എസ്റ്റിമേറ്റ് നിരക്കിൽ പണി തുടരുന്നത് കരാറുകാരന് വൻ സാമ്പത്തിക നഷ്ടമമുണ്ടാക്കും എന്നതാണ് പ്രതി​സന്ധി​ സൃഷ്ടി​ച്ചത്. മാസങ്ങൾക്ക് മുമ്പ് ഓടയുടെ നിർമാണം പൂർത്തിയായെങ്കിലും ടാറിംഗ് നടക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. കൊല്ലം-തേനി ദേശീയപാതയിൽ നഗരത്തിലെ തിരക്കൊഴിവാക്കി ലിങ്ക് റോഡിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പാതയാണിത്. റോഡ് തകർന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഇരട്ടിയായി.

കുഴിയിൽ വീഴാതിരിക്കാൻ വേഗം കുറയ്ക്കുന്ന വാഹനങ്ങളിൽ പിന്നാലെയെത്തുന്നവ ഇടിക്കുന്നതും തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. സമീപത്തെ ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്കടക്കം എത്തുന്ന വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതി​നാൽ ഇരുവശത്തുനിന്നുമുള്ള വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി ദുരിതത്തിലാകുന്നത്. റോഡിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പണി​ തന്നത് തമി​ഴ്നാട്!

മുമ്പ് ടണ്ണിന് 52,799 രൂപയായിരുന്ന ടാറിന് ഇപ്പോൾ 89,000 രൂപയ്ക്ക് മുകളിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിപണിയിലെ പ്രതിസന്ധിയും വിലവർദ്ധനവിന് കാരണമായി. ഇതോടെ ജില്ലയിൽ പലേടത്തും റോഡ് നിർമാണങ്ങൾ മുടങ്ങി. കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ, ഗ്രാവൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കേരളത്തിലേക്ക് കടത്താൻ തമിഴ്നാട് സർക്കാർ ജൂലായ് 27മുതൽ ഏർപ്പെടുത്തിയ മൂന്നു മാസത്തെ വിലക്കും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL