SignIn
Kerala Kaumudi Online
Friday, 18 September 2026 5.49 AM IST

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

mdma
എം.ഡി.എം.എ

കൊല്ലം: 2.9ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. തട്ടാമല മുബീന മൻസിൽ മുഹമ്മദ് റാഫിയാണ് (35) അറസ്റ്റിലായത്. നഗരത്തിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്നാണ് ഇയാളെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കൊല്ലം ടൗൺ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിതരണം ചെയ്യുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കൊല്ലത്ത് എം.ഡി.എം.എയുമായ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മുഹമ്മദ് റാഫി എം.ഡി.എം.എ സ്ഥിരമായി വാങ്ങിയിരുന്നത്. ആശ്രാമം മൈതാനം കേന്ദ്രീകരിച്ച് പാർക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളുടെ മറവിലാണ് ലഹരി വിൽപ്പന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL