ചാത്തന്നൂർ: സ്റ്റീൽ ഇൻഡസ്ട്രീസിലെ വേസ്റ്റ് പെയിന്റിംഗ് ടാങ്കിന് തീപിടിച്ചു. ഫയർഫോഴ്സ് സംഘമെത്തി തീ അണച്ചു. ചാത്തന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ബാബാ ടെക് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നോടെയയിരുന്നു സംഭവം. പരവൂരിൽ ഫയർഫോഴ്സ് സംഘമെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ അനന്തു, അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ്, സുജിത്ത്, അരുൺ കരുണാകരൻ, വിശാഖ്, ജയപ്രകാശ്, ഹോം ഗാർഡ് ജിജു, സജേഷ്, കിഷോർ അതിജീവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |