കൊല്ലം: ചിന്താദീപത്തിന്റെ പന്ത്രണ്ടാമത് മഹാകവി പാലാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024-25 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യഗ്രന്ഥങ്ങളാണ് അയക്കേണ്ടത്. 25000 രൂപ വിലയുള്ള എണ്ണച്ചായ ചിത്രവും മഹാകവി പാലായുടെ കൈയൊപ്പോടുകൂടിയ പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൃതികളുടെ മൂന്ന് കോപ്പികൾ ഒക്ടോബർ 30ന്
മുമ്പ് മാനേജിംഗ് എഡിറ്റർ, ചിന്താദീപം സചിന്ത, കിഴക്കേ കല്ലട പി.ഒ, കൊല്ലം 691502 എന്ന വിലാസത്തിൽ ലഭിക്കണമെന്ന്
പ്രിൻസ് കല്ലട, മാക്സ് പെരേര, ലിബിൻ റോബിൻസൺ, ജീവൻ കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9349271676, 7356761750.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |