കൊല്ലം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും 21ന് രാവിലെ 10ന് കൊല്ലം ശാരദാമഠത്തിൽ നടക്കും. മന്ത്രി ബിന്ദുകൃഷ്ണ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് ഡോ. ഡി.മനോജ് റേ അദ്ധ്യക്ഷനാകും. മേയർ എ.കെ.ഹഫീസ് പ്രാർത്ഥന ഉദ്ഘാടനം ചെയ്യും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മഹാസമാധി സന്ദേശം നൽകും.
എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബു, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എൻജിനിയർ എം.എൽ.അനിധരൻ, സാംസ്കാരിക സമിതി സംസ്ഥാന ട്രഷറർ വി.സജീവ്, പ്രൊഫ. കെ.ജയപാലൻ, എൻ.സുഗതറാവു, കെ.ബാലചന്ദ്രൻ, വി.മോഹനൻ, സി.കെ.ശശീന്ദ്രൻ എന്നിവർ ആശംസ അർപ്പിക്കും.
ഡോ. ബി.കരുണാകരൻ, ഡോ. സി.എൻ.സോമരാജൻ, പ്രൊഫ. ഭുവനചന്ദ്രൻ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, എം.സി.രാജിലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.എൻ പ്രാർത്ഥന സമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും വൈകിട്ട് 3ന് മഹാസമാധിദിന പൂജയും പ്രത്യേക പ്രാർത്ഥനയും നടക്കും. ജില്ലാ സെക്രട്ടറി എസ്.സുനിൽ കുമാർ സ്വാഗതവും ജില്ലാ ട്രഷറർ എൽ.ശിവപ്രസാദ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |