മടത്തറ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുരങ്ങിനെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയ 80 കിലോഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ പാലോട് റാപ്പിഡ് റെസ്പോൺസ് ടീം പിടികൂടി. ഇന്നലെ ഉച്ചയോടെ കുരങ്ങുകളുടെ നിറുത്താതെയുള്ള കരച്ചിൽ കേട്ട് പ്രദേശത്തെ വീട്ടമ്മ ചെന്നു നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.
ഉടൻ വാർഡ് മെമ്പറുടെ സഹായത്തോടെ പാലോട് വനപാലകരെ വിവരം അറിയിച്ചു. പാലോട് ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജിൽസന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. സ്നേക്ക് റെസ്‌ക്യൂവർ ജയപ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അക്ഷയ, രമ്യാരാജ്, ചെൽഷാ, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പെരുമ്പാമ്പിനെ പൊന്മുടി ഉൾവനത്തിൽ തുറന്നുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |