കൊട്ടാരക്കര: സ്കൂട്ടറിലെത്തി പെൺകുട്ടികളെ ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ. പുത്തൂർ ആലയ്ക്കൽ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫിനെയാണ് റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ഈസ്റ്റ് കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷനുകളിൽ ലിജോ ജോസഫിനെതിരെ പോക്സോ കേസുകളുണ്ട്. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ ചുരണ്ടി മാറ്റിയ ശേഷമാണ് ഓടിച്ചിരുന്നത്. 400 സി.സി ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് ലിജോ ജോസഫിനെ കണ്ടെത്തിയത്. എസ്.ഐമാരായ എം.മനീഷ്, ഷാനവാസ്, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ ടി.സജുമോൻ, ജയേൽ ജയലാൽ, പി.എസ്.അഭിലാഷ്, എസ്.ദിലീപ്, വിപിൻ ക്ളീറ്റസ്, നഹാസ്, അനൂപ്, ആകാശ്, വിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |