
കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മാർച്ചും ധർണയും നടത്തും. ചിന്നക്കട പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസ് മുന്നിൽ സമാപിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്യും. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ബി.സുജിത്ത്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ബീവ, വിവിധ സർവീസ് സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |