SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

കടവൂരിൽ ഭക്തജന പ്രതിഷേധ സംഗമം

pra

കൊല്ലം: തൃക്കടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ തിരു. ആറാട്ടിനും എട്ട് എടുപ്പുകുതിരകൾക്കും കടന്നുപോകാൻ തടസമാകുന്ന തരത്തിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനെതിരെ ഇന്ന് രാവിലെ 8ന് കടവൂർ ഒറ്റക്കൽ ജംഗ്ഷനിൽ ഭക്തജന പ്രതിഷേധ സംഗമം. അടിപ്പാത നിർമ്മിച്ചുനൽകാമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും ആചാരങ്ങൾക്ക് തടസമാകുന്ന തരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ക്ഷേത്രത്തിലെ എട്ട് കരകളിലെ കരക്കെട്ട് കൺവീനർമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. എട്ട് കരക്കാരും ഭക്തജനങ്ങളും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, TMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL