കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തും. അമൃതപുരിയിൽ 27ന് രാവിലെ 11ന് നടക്കുന്ന ജന്മദിന സമ്മേളനം സി.പി.രാധാകൃഷ്ണനും 26ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം അമിത് ഷായും ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി വി.ഡി.സതീശനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. 27ന് പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ സത്സംഗം. പാദപൂജ, ലോകശാന്തി പ്രാർത്ഥന എന്നിവ നടക്കും. അമൃതകീർത്തി പുരസ്കാരദാനം, സേവന പദ്ധതികളുടെ ഉദ്ഘാടനം, സഹായവിതരണം എന്നിവയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |