
കൊല്ലം: എട്ടുമണിക്കൂർ ജോലി എല്ലാ ആശുപത്രികളിലും നടപ്പാക്കുക ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.നീതു അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ബീവ, കേരള പബ്ലിക് സർവീസ് കമ്മിഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ബിച്ചു, ജീവൻ.എസ്.കുമാർ, എസ്.വീണ, എം.ആർ.മനു, എ.അനീഷ്, എസ്.ജി.ഗംഗ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |