SignIn
Kerala Kaumudi Online
Sunday, 20 September 2026 1.38 PM IST

ബൈപ്പാസ് നിർമ്മാണം: ഭക്തജന പ്രതിഷേധ സംഗമം

കൊല്ലം: ഹൈക്കോടതി ഉത്തരവ് പാലിച്ച് തൃക്കടവൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ആറാട്ടിനും എടുപ്പ് കുതിരകൾക്കും കടന്നുപോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കടവൂർ ഒറ്റക്കൽ ജംഗ്ഷനിൽ ഭക്തജന പ്രതിഷേധ സംഗമം നടത്തി. എട്ടുകരയിലെ കരക്കെട്ട് കൺവീനർമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ക്ഷേത്രോപദേശക സമിതിയും തൃക്കടവൂരപ്പാ സേവാ സമിതിയും നൽകിയ ഹർജിയിന്മേൽ കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ആറാട്ട് ഉത്സവം കടന്നുപോകാനുള്ള പാത ഒരുക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു. നടപടി വൈകുന്നതിലും രേഖാമൂലമുള്ള മറുപടി ലഭിക്കാത്തതിനെ തുടർന്നുമായിരുന്നു പ്രതിഷേധം.

തുടർന്ന് നിർമ്മാണ കരാർ കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്ഷേത്രോപദേശക സമിതിയുമായി ചർച്ച നടത്തി. ആറാട്ട് കടന്നുപോകുന്ന വഴിയിലെ നിലവിലുള്ള പാലത്തിന്റെ ഉയരം 17 മീറ്ററായി ഉയർത്തണമെന്ന് ചർച്ചയിൽ ക്ഷേത്രോപദേശക സമിതി ആവശ്യപ്പെട്ടു. അനുകൂല നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL