കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനം സമുചിതമായി ആചരിക്കും. 21ന് രാവിലെ 8ന് യൂണിയൻ അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമാധിദിന പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖാ, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർസേന ഭാരവാഹികൾ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറയും. തുടർന്ന് വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനയും പായസ വിതരണവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |