
കൊല്ലം: റവന്യു വകുപ്പിലെ ക്ലാർക്ക് ഉൾപ്പടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം ഓൺലൈൻ സംവിധാനത്തിലൂടെയെ നടത്താവൂ എന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നിലനിൽക്കെ 12 ക്ലാർക്കുമാരെ ജില്ലാ കളക്ടർ സ്ഥലംമാറ്റിയെന്ന് ജോയിന്റ് കൗൺസിൽ. കോടതി നിർദേശവും ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവും മറികടന്നാണ് നടപടിയെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി. നടപടി പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ കേസിൽ കളക്ടറെ കക്ഷി ചേർത്ത് നിയമനടപടിയിലേക്ക് കടക്കുമെന്ന് നേതാക്കൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |