
കൊല്ലം: പട്ടികജാതി വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് രണ്ടുലക്ഷം രൂപ ധനസഹായം അനുവദിക്കും. ഒരുലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ്/ടെക്നിക്കൽ/ സ്പെഷ്യൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.1000 ചതുരശ്രയടി വരെ മാത്രം വിസ്തീർണമുള്ള വീടുകളായിരിക്കണം. ഇതുവരെ ധനസഹായം ലഭിക്കാത്തവരായിരിക്കണം. അപേക്ഷയും അനുബന്ധരേഖകളും അതത് ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് 5. ഫോൺ: 04742794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |