
കരുനാഗപ്പള്ളി: വയനാട്ടിൽ ഒക്ടോബർ ആദ്യം നടക്കുന്ന അന്തർ ജില്ലാ സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുളള കൊല്ലം ജില്ലാ ഫുട്ബാൾ ടീം സെലക്ഷൻ 26ന് രാവിലെ 6.30ന് കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്പോർട്സ് കിറ്റുമായി എത്തിച്ചേരണം. രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. കൂടുതൽ വിവരങ്ങൾക്ക് 8848360716, 9633407009 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ഹിജാസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |