SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

യുവാക്കൾ ചേർന്ന് വൃദ്ധനെ മർദ്ദിച്ചു

klm

കൊല്ലം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധനെ മർദ്ദിച്ചതായി പരാതി. പാമ്പാലിൽ ടീ ഷോപ്പ് ജീവനക്കാരൻ ചാത്തനാംകുളം അഞ്ചുമുക്ക് കണിയാന്റെ മേലതിൽ വീട്ടിൽ മുരളീധരനാണ് (64) ക്രൂര മർദ്ദനത്തിനിരയായത്. കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. കടയടച്ച് പുറത്തിറങ്ങിയ മുരളീധരനെ വഴിയിൽവച്ച് പ്രതികൾ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്തതോടെ യുവാവ് മുരളീധരനെ തള്ളിയിട്ടു. മറ്റൊരു യുവാവ് വയറ്റിൽ ചവിട്ടി. തുടർന്ന് ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL