SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

ജില്ലാ അത്‌ലറ്റിക് മീറ്റ്: രണ്ടാം ദിനത്തിലും അഞ്ചൽ

​കൊല്ലം: 70-ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലും തീപാറി. 128 ഇനങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ് ജോൺസ് കോളേജ് 252.5 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി.

ആദ്യ ദിനത്തിൽ 85 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂൾ 112.83 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പട്ടു. 131 പോയിന്റുമായി കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജാണ് രണ്ടാം സ്ഥാനത്തുള്ളത്. 89 പോയിന്റുമായി അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസ് നാലാം സ്ഥാനത്തും 75 പോയിന്റുമായി അമ്പലംകുന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ അഞ്ചാം സ്ഥാനത്തുമുണ്ട്.

മീറ്റിന്റെ പ്രധാന ആകർഷണമായ നൂറു മീറ്റർ സ്പ്രിന്റ് പോരാട്ടങ്ങളും ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ തുടങ്ങിയ ഫീൽഡ് ഇനങ്ങളുമാണ് രണ്ടാം ദിനം കാണികളെ ആവേശത്തിലാഴ്ത്തിയത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റിലേ മത്സരങ്ങളും കനത്ത പോരാട്ടത്തിന് വേദിയായി. പത്തോളം വിവിധ വിഭാഗം നൂറു മീറ്റർ ഫൈനലുകൾ ട്രാക്കിൽ വേഗതയുടെ പുതിയ റെക്കാർഡുകൾ കുറിച്ചു. മൂന്നാം ദിനമായ ഇന്ന് നടക്കുന്ന മുതിർന്ന വിഭാഗങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ അത്‌ലറ്റിക് മീറ്റിന് കൊടിയിറങ്ങും. കൂടുതൽ ഹൈ-വോൾട്ടേജ് പോരാട്ടങ്ങളാണ് ഇന്ന് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL